കൊല്ലത്ത് കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ |Cannabis seized

മങ്കാട് സ്വദേശി സച്ചിനെയാണ് അറസ്റ്റിലായത്.
cannabis
Published on

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ കഞ്ചാവുമായി കോൺഗ്രസ്‌ നേതാവ് പിടിയിൽ. മങ്കാട് സ്വദേശി സച്ചിനെയാണ് അറസ്റ്റിലായത്.ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെത്തി.

കോൺഗ്രസ് കുമ്മിൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സച്ചിൻ. എക്‌സൈസ് സംഘം കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിലാണ് സച്ചിൻ പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് ചടയമംഗലം എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്.

കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കോൺഗ്രസ് നേതാവ് പിടിയിലാകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു സച്ചിൻ.

ഇയാളുടെ പുതുക്കോടുളള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ചെറു പൊതികളിലാക്കി മിഠായി ഭരണികളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com