കൊല്ലം: തട്ടാമലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി മുൻ ഡിസിസി അംഗം ഉൾപ്പെടെ അഞ്ച് പേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി (Red Sand Boa Seized Kollam). കോൺഗ്രസ് നേതാവായ തട്ടാമല അൻസറുദ്ദീനാണ് പിടിയിലായവരിൽ പ്രമുഖൻ. അൻസറുദ്ദീൻ (മുൻ ഡിസിസി അംഗം, തട്ടാമല), നിസാറുദ്ദീൻ, ചെറിയാൻ (കോട്ടയം സ്വദേശി), ഫിയാസ് (ചാത്തന്നൂർ സ്വദേശി),
നൗഫൽ (കടയ്ക്കൽ സ്വദേശി) എന്നിവരാണ് പിടിയിലായത്.
വെല്ലൂർ സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപയ്ക്കാണ് ഇവർ ഇരുതലമൂരിയെ വാങ്ങിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനെ പിന്നീട് വലിയ തുകയ്ക്ക് മറിച്ചുവിൽക്കാനായിരുന്നു സംഘത്തിന്റെ നീക്കം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം കുടുങ്ങിയത്.
സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഭാഗ്യം വരുമെന്ന് വിശ്വസിച്ച് വൻ തുകയ്ക്കാണ് ഇരുതലമൂരികളെ കൈമാറ്റം ചെയ്യുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ സുരക്ഷയുള്ള വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Story Summary: Five people, including former DCC member and Congress leader Ansaruddin, were arrested in Kollam for possessing a Red Sand Boa (Iruthala Moori). Forest Intelligence officials seized the snake, which was allegedly purchased from Vellore for ₹3.5 lakhs. The gang intended to resell it for a higher price.

