മലപ്പുറം : മാറഞ്ചേരി പഞ്ചായത്ത് മെമ്പറും, കോൺഗ്രസ് നേതാവുമായ ഷിജില മുക്കാല 15 വർഷം മുൻപുണ്ടായ മർദ്ദനത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. പെരുമ്പടപ്പ് പോലീസിനെതിരെയാണ് രൂക്ഷ വിമർശനം. (Congress leader about past experience of police assault )
തനിക്കെതിരായി കള്ളം പറഞ്ഞ പോലീസുകാരൻ ആരാണെന്ന് ആരും പറഞ്ഞു തന്നില്ലെന്നും, അയാളെ വെട്ടിത്തെ വിടില്ലെന്നും പറഞ്ഞ അദ്ദേഹം, അതിന് വേണ്ടി മരണം വരെ കാത്തിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിക്ക് വന്ന പോലീസുകാരൻ തൻ്റെ സുഹൃത്തിനെ പിടിച്ചു കൊണ്ടുപോകുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഷർട്ടിൻ്റെ കോളറിൽ പിടിച്ചെന്ന് പേരും നുണ പറഞ്ഞുവെന്നും, അത് കേട്ട അനിൽകുമാർ ടി. മേപ്പള്ളി തന്നെ തേടിയിറങ്ങി സുധീർ എന്ന പോലീസുകാരനോട് മർദ്ദിക്കാൻ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ അറിയാവുന്ന സുധീർ ചെറുതായി അടിച്ചപ്പോൾ ‘‘സുധീറെ നിന്നെ ക്യാംപിൽ അടിക്കാൻ പഠിപ്പിച്ചിട്ടില്ലേടാ...’’ എന്ന് ചോദിച്ച എസ് ഐയെ പേടിച്ച് അദ്ദേഹം നടുവിന് നാല് കുത്ത് കുത്തിയെന്നും അദ്ദേഹം പറഞ്ഞു.