'വെറും ചെപ്പടിവിദ്യ': VD സതീശനെതിരായ നീക്കത്തിൽ ഒറ്റക്കെട്ടായി കോൺഗ്രസ് | VD Satheesan

ഇതൊരു 'ഓലപ്പാമ്പ്' മാത്രമാണ് എന്നാണ് കെ സുധാകരൻ പറഞ്ഞത്
Congress is getting united against move on VD Satheesan
Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ വയനാട്ടിൽ കെപിസിസി നേതൃസമ്മേളനം ആവേശപൂർവ്വം തുടങ്ങുന്നതിനിടെ പുറത്തുവന്ന സിബിഐ അന്വേഷണ വാർത്തയെ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎം നീക്കത്തെ യുഡിഎഫ് സംവിധാനത്തെയാകെ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് മുന്നണിയുടെ തീരുമാനം.(Congress is getting united against move on VD Satheesan)

ഇതൊരു 'ഓലപ്പാമ്പ്' മാത്രമാണ് എന്നാണ് കെ സുധാകരൻ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബോധപൂർവം കെട്ടിച്ചമച്ച കേസാണിതെന്ന് അദ്ദേഹം പരിഹസിച്ചു.

സർക്കാരിന്റേത് വെറും 'ചെപ്പടിവിദ്യ'യാണ് എന്നാണ് കെ സി വേണുഗോപാലിൻ്റെ പ്രതികരണം. നിലവിലുള്ള ഭരണവിരുദ്ധ വികാരത്തിൽ നിന്നും അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനൊക്കെ പുല്ലുവിലയാണെന്നും എന്ത് അഭ്യാസം കാണിച്ചാലും കേരളത്തിൽ അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനായി പാർട്ടി പതാക ഉയർത്താൻ തയ്യാറെടുത്ത നേതാക്കൾക്ക് മുൻപിലേക്കാണ് ഈ വാർത്ത എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com