വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി കോൺഗ്രസിൻ്റെ ഭവന പദ്ധതി: ഭൂമി വാങ്ങി | Congress

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിലാണ് ആധാര നടപടികൾ
Congress' housing project for Wayanad landslide survivors
Updated on

വയനാട്: വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമി വാങ്ങി കോൺഗ്രസ്. ആദ്യഘട്ടത്തിൽ മൂന്നേകാൽ ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻ്റിൻ്റെ പേരിലാണ് ആധാര നടപടികൾ പൂർത്തിയാക്കിയത്.(Congress' housing project for Wayanad landslide survivors

ഓരോ കുടുംബത്തിനും ഏകദേശം 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിച്ച് നൽകുക. ഓരോ വീടിനും 8 സെന്റ് ഭൂമി വീതം അനുവദിക്കാനാണ് പാർട്ടിയുടെ തീരുമാനം.

കുന്നമ്പറ്റയ്ക്ക് പുറമെ മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി ഭൂമി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും നിറവേറ്റുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com