'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല, കൈ പിടിച്ച് രാജി വയ്പ്പിക്കാൻ കഴിയില്ലല്ലോ': സണ്ണി ജോസഫ് | Congress

ധർമ്മടത്ത് ശക്തനായ സ്ഥാനാർഥി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
'കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ല, ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല, കൈ പിടിച്ച് രാജി വയ്പ്പിക്കാൻ കഴിയില്ലല്ലോ': സണ്ണി ജോസഫ് | Congress
Updated on

കണ്ണൂർ: കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ഒരുവിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുസ്ലിം ലീഗ് അത്തരത്തിൽ എന്തെങ്കിലും നീക്കം നടത്തിയോ എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Congress has not held talks with Kerala Congress M, says Sunny Joseph)

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അധിക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളെക്കുറിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികൾക്ക് അവരുടെ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാം. ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇക്കുറി അതിശക്തനായ സ്ഥാനാർത്ഥിയെ തന്നെ യുഡിഎഫ് രംഗത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഒരാളെ കൈപിടിച്ച് രാജിവെപ്പിക്കാൻ തനിക്ക് കഴിയില്ലല്ലോ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com