'രാഹുലിൻ്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്': മന്ത്രി P രാജീവ് | Rahul Mamkootathil

കൊച്ചി മേയറുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു
'രാഹുലിൻ്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്': മന്ത്രി P രാജീവ് | Rahul Mamkootathil
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എൽ എൽ എ ബലാത്സംഗക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി. രാജീവ്. രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Congress has double standards when it comes to Rahul Mamkootathil, says Minister P Rajeev)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും കോൺഗ്രസ് പരോക്ഷമായി അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്. ഇത് പൊതുജനം ഗൗരവത്തോടെ കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമം അതിന്റെ വഴിക്ക് പോകും. കൊച്ചി മേയറുടെ ലത്തീൻ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പരാമർശത്തെയും പി. രാജീവ് വിമർശിച്ചു. യുഡിഎഫ് സ്ഥാനങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com