'കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ മാനിക്കുന്നു, പ്രണയത്തിൻ്റെ പരിശുദ്ധി കോൺഗ്രസിന് അറിയില്ല': ബിനോയ് വിശ്വം | Congress

കെ മുരളീധരൻ്റെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു
'കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ മാനിക്കുന്നു, പ്രണയത്തിൻ്റെ പരിശുദ്ധി കോൺഗ്രസിന് അറിയില്ല': ബിനോയ് വിശ്വം | Congress
Updated on

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ മാനിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.(Congress does not know the purity of love, says Binoy Viswam)

കെ. മുരളീധരന്റെ 'പുകഞ്ഞ കൊള്ളി' പരാമർശം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തെ ബിനോയ് വിശ്വം വെല്ലുവിളിച്ചു: "കെ. മരുളീധരൻ പറഞ്ഞത് പുകഞ്ഞകൊള്ളി പുറത്താണ് എന്നാണ്. പുകഞ്ഞകൊള്ളിയെ സ്നേഹിക്കുന്നവരും പുറത്താക്കണമെന്ന് പിന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ എത്രപേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും? അവരെ എല്ലാം പുറത്താക്കിയാലേ മുരളീധരന്റെ വാക്കിന് വിലയുണ്ടാകൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ മാനിക്കുന്ന പാർട്ടിയാണ്. മനുഷ്യബന്ധങ്ങളിലെ പാവനമായ മൂല്യങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും സ്വന്തം വീക്ഷണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. "പ്രണയം സ്വാഭാവിക സംസ്കാരത്തിന്റെ ഭാഗമാണ്. പ്രണയത്തിനകത്ത് പരിശുദ്ധിയുണ്ട്. ആ പരിശുദ്ധി കോൺഗ്രസിനറിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ ശക്തമായ കാറ്റാണ് വീശുന്നതെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. "2020-നേക്കാൾ ഉജ്വല വിജയം നേടാനാകുമെന്ന് പോളിങ് ബൂത്തിലേക്ക് കേരളം പോകുന്ന ഈ സാഹചര്യത്തിൽ ഉറപ്പോടെ പറയാൻ സാധിക്കും. എൽഡിഎഫിന് മുമ്പിൽ കോൺഗ്രസ്-ബിജെപി കോട്ടകൾ തകർന്നുവീഴുമെന്നും" അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com