എൻ എം വിജയൻറെ കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിൽ പണമില്ല; സണ്ണി ജോസഫ് |sunny joseph

കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു
sunny-joseph
Published on

തിരുവനന്തപുരം : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ മരുമകൾ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്.അവർ പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിന്റെ പക്കൽ പണമില്ല.

കുടുംബവുമായി ഉണ്ടാക്കിയ കരാർ തുടക്കത്തിലെ തന്നെ തെറ്റിയിട്ടും സഹായിച്ചിരുന്നു.പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്‍റെയോ കേസിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം,കഴിഞ്ഞദിവസം കോൺഗ്രസ് നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് എൻഎം വിജയൻ്റെ മരുമകൾ പത്മജ രംഗത്തെത്തിയിരുന്നു. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് പത്മജയുടെ ആരോപണം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറി എന്ന് ആരോപിച്ച ശേഷമാണ് ആത്മഹത്യാശ്രമം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com