Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaഏറ്റുമാനൂർ ഏറ്റെടുക്കാൻ ഉറപ്പിച്ച് കോൺഗ്രസ്: വിട്ടുകൊടുക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം,...

ഏറ്റുമാനൂർ ഏറ്റെടുക്കാൻ ഉറപ്പിച്ച് കോൺഗ്രസ്: വിട്ടുകൊടുക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം, UDFൽ സീറ്റ് തർക്കം മുറുകുന്നു | Congress

🎙️ Latest Podcast

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി പോര് മുറുകുന്നു. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകും മുൻപേ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. (Congress determined to take over Ettumanoor, Kerala Congress not giving up)

നാലര പതിറ്റാണ്ടിന് ശേഷം മണ്ഡലത്തിൽ ‘കൈപ്പത്തി’ ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. എന്നാൽ, പകരമൊരു സീറ്റ് ലഭിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കേരള കോൺഗ്രസും വ്യക്തമാക്കിയതോടെ മുന്നണിയിൽ പ്രതിസന്ധി രൂക്ഷമായി. ഏറ്റുമാനൂരിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് ഡി.സി.സി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ലതികാ സുഭാഷ് തലമൊട്ടയടിച്ച് പ്രതിഷേധിച്ചതും പാർട്ടി വിട്ടതും കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇക്കുറി പാർട്ടിയിൽ നിന്ന് മത്സരിക്കാൻ താല്പര്യമുള്ളവരുടെ വലിയ നിര തന്നെയുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.