സ്ത്രീകളോട് അപമര്യാദയായി പെരുമാറി ; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കി |Sexual abuse

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഡിസിസി അറിയിച്ചു.
sexual abuse
Published on

പാലക്കാട് : സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി. തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഡിസിസി അറിയിച്ചു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് റിയാസിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും താന്‍ രാജിവെച്ചതാണെന്നും മണ്ഡലം പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com