ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന നിർണ്ണായക യോഗങ്ങൾ മാറ്റിവെച്ചതോടെ കോൺഗ്രസ് പാളയത്തിൽ അനിശ്ചിതത്വം (Congress Candidate List Kerala 2026). ഞായറാഴ്ച ചേരാനിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗമാണ് മാറ്റിയത്. ഇതോടെ അടുത്ത ആഴ്ചയോടെ ആദ്യ പട്ടിക പുറത്തിറക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിന് തിരിച്ചടിയേറ്റു. സിറ്റിംഗ് മണ്ഡലങ്ങളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ പാലക്കാട്, തൃപ്പൂണിത്തുറ തുടങ്ങിയ സീറ്റുകളിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു, ഈ സാഹചര്യത്തിലാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഡിഎഫിലെ സീറ്റ് വിഭജനവും വെച്ചുമാറ്റങ്ങളും അന്തിമമായ ശേഷമേ കോൺഗ്രസ് പട്ടിക പൂർണ്ണമാകൂ. ഗ്രൂപ്പ് തർക്കങ്ങൾ ഒഴിവാക്കി വിജയസാധ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.
Story Summary:
The release of Congress’s first candidate list for the Kerala Assembly Election 2026 is delayed as the central election committee meeting scheduled for Sunday was postponed. Discussions with IUML leader PK Kunhalikutty and internal seat disputes are cited as reasons.

