

കോഴിക്കോട്: വിലങ്ങാട് വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത കോൺഗ്രസ്സും ബിജെപിയും(hartal). ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിചാൻ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണിമുതൽ വെെകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ നടത്തുക.
ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സർക്കാർ പ്രഖ്യാപനങ്ങൾക്ക് കാലതാമസം നേരിടുന്നു, ദുരിതബാധിതരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പുറത്തുവിട്ട ദുരിതബാധിതരുടെ ലിസ്റ്റിൽ അർഹരുടെ പേരില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.