കോഴിക്കോട് : യു ഡി എഫ് പ്രവർത്തകർക്കെതിരെ പേരാമ്പ്ര സംഘർഷത്തിൽ പോലീസ് നടപടികൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വിട്ട് കോൺഗ്രസ്. (Congress against police on Perambra Clash)
പോലീസും സി പി എം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞത് എന്നാണ് ഇവർ പറയുന്നത്. ഇതിന് തെളിവായാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. പേരാമ്പ്രയിൽ ഡിവൈഎസ്‍പി ഓഫീസിന് മുന്നില്‍ യുഡിഎഫ് സത്യഗ്രഹവും സംഘടിപ്പിച്ചു.
കോൺഗ്രസ് പുറത്ത് വിട്ടത് 6 ദൃശ്യങ്ങളാണ്. ഇതിലുള്ളത് കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടയിൽ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്നും ഒരു വസ്തു വന്ന് പൊട്ടുന്നതാണ്.