തിരുവനന്തപുരം : കോൺഗ്രസ് കേരളത്തിലെ കസ്റ്റഡി മർദ്ദനങ്ങളിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ഇവർ ധർണ്ണ നടത്തി.(Congress against Kerala Police custodial beating)
ജീവൻ സംരക്ഷിക്കേണ്ട പോലീസ് തന്നെ കൊലയാളികൾ ആയി എന്നാണ് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്. ത്തുവർഷം മുൻപത്തെ ആരോപണങ്ങൾ ഇപ്പോൾ ഉയരുന്നത് ശ്രദ്ധ തിരിക്കാനുള്ള സർക്കാർ നീക്കമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
കുറ്റക്കാരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ സമരം തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പോലീസിലൂടെ പുറത്ത് വരുന്നത് സർക്കാരിൻ്റെ ക്രിമിനൽ ആറ്റിറ്റ്യൂഡാണ് എന്നാണ് ഷാഫി പറമ്പിൽ എം പി പറഞ്ഞത്. വിയൂർ പോലീസ് സ്റ്റേഷന് മുന്നിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.