തിരുവനന്തപുരം : ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെയുണ്ടായ പാർട്ടി നടപടിയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി. (Congress action against Rahul Mamkootathil MLA)
രാഹുലിനോട് വിശദീകരണം പോലും ചോദിച്ചില്ല എന്നും, പെട്ടെന്നുള്ള കടുത്ത നടപടി കുറ്റം ശരിവയ്ക്കുന്നത് പോലെയാണെന്നുമാണ് എ ഗ്രൂപ്പ് പറയുന്നത്.
എന്നാൽ, ഈ നടപടിയാണ് പാർട്ടിയെ പിടിച്ചു നിർത്തിയതെന്നാണ് സതീശൻ അനുകൂലികൾ പറയുന്നത്.