Confusion regarding medicine in Trivandrum RCC

RCC : രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ല എന്ന് RCC : വീഴ്ച വരുത്തിയ മരുന്ന് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി

ഗ്ലോബല ഫാർമയിൽ നിന്ന് ഇനി ആർ സി സി മരുന്നുകൾ എടുക്കില്ല. ഇവർക്കെതിരെ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് നടപടി ആരംഭിച്ചു.
Published on

തിരുവനന്തപുരം : ക്യാൻസർ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ല എന്ന് പറഞ്ഞ് തിരുവനന്തപുരം ആർ സി സി. പിഴവ് കണ്ടെത്തിയ ഉടൻ തന്നെ ആർ സി സി ജീവനക്കാർ സംസ്ഥാന ഡ്രഗ് കണ്ട്രോളറെ വിവരം അറിയിച്ചു. (Confusion regarding medicine in Trivandrum RCC)

രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് മുൻപ് തന്നെ പിഴവ് ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നാണ് വിശദീകരണം. അതിനാൽ ആശങ്ക വേണ്ടെന്നാണ് ഇവർ പറയുന്നത്. മരുന്ന് മാറി വിതരണം ചെയ്ത ഗുജറാത്തിലെ ഗ്ലോബല ഫാർമ എന്ന മരുന്ന് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

തലച്ചോറിലെ ക്യാൻസറിന് നൽകിയത് ശ്വാസകോശ ക്യാൻസറിനുള്ള മരുന്ന് ആണ്. ഗ്ലോബല ഫാർമയിൽ നിന്ന് ഇനി ആർ സി സി മരുന്നുകൾ എടുക്കില്ല. ഇവർക്കെതിരെ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് നടപടി ആരംഭിച്ചു.

Times Kerala
timeskerala.com