
കൊല്ലം : അഞ്ചാലുംമൂട് സ്‌കൂളിൽ പ്ലസ്‌ടു വിദ്യാർത്ഥിയും കായികാധ്യാപകനും തമ്മിൽ സംഘർഷം. വിദ്യാർഥിനിയെ മോശം വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചത് സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. (Conflict between teacher and student in Kollam )
വിദ്യാർത്ഥിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ടെന്നാണ് വിവരം. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റതായാണ് വിവരം.
അധ്യാപകനായ റാഫി തർക്കത്തിൽ ഇടപെട്ടതാണ് സംഘട്ടനം ഉണ്ടാകാനിടയാക്കിയത്. വിദ്യാർഥി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.