പാക് ചാരവൃത്തി: ജ്യോതി മൽഹോത്ര പയ്യന്നൂരിൽ എത്തിയെന്ന് സ്ഥിരീകരണം | Pakistani espionage

ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത് ജനുവരി മാസത്തിലാണ്
jyothi
Published on

പയ്യന്നൂർ: പാക് ചാരവൃത്തി കേസിൽ പിടിക്കപ്പെട്ട ഹരിയാണ വ്ളോഗർ ജ്യോതി മൽഹോത്ര പയ്യന്നൂരിൽ എത്തിയത്തിന്റെ തെളിവുകൾ പുറത്തു വന്നു( Pakistani espionage). കാങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ഉത്സവ സമയത്ത് ദർശനം നടത്തി തെയ്യക്കോലത്തിന്റെ കൈയിൽ നിന്നും പ്രസാദം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത് ജനുവരി മാസത്തിലാണ്. ഈ സമയത്ത് 7 ദിവസം ജ്യോതി കേരളത്തിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായിരുന്ന വിവരം. ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് ഇവർ പാകിസ്താനിലും സന്ദർശനം നടത്തി. ഇവർ ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിയെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപെടുത്തിയത്. കേരളത്തിൽ ഇവർ വന്നത് സംബന്ധിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com