പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് സനോജ് പറഞ്ഞു. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുവെന്നും ഉയര്‍ന്നത് സമാനതകളില്ലാത്ത ആരോപണമാണെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ല ഇത്. മുകേഷിനെതിരെ പരാതി നൽകിയ ആൾ ഇപ്പോൾ ജയിലിലാണ്. രാഹുലിനെതിരെ ഉയർന്നത് സമാനതകളില്ലാത്ത ആരോപണമാണ്. ഇതെല്ലാം സാമാന്യവൽക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരുമെന്നും രാഹുൽ വെറുക്കപ്പെട്ടവനായി മാറി. ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങളാണ് സ്പീക്കറെ അറിയിക്കുക. നിയമസഭാ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം.