Congress : 'രാഹുലിനെ സംരക്ഷിച്ചത് ഷാഫി, സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി, പരാതികൾ അറിയിച്ചിട്ടും പ്രതികരിച്ചില്ല': ഷാഫി പറമ്പിൽ MPക്കെതിരെ ഹൈക്കമാൻഡിൽ പരാതി

ഷാഫി പറമ്പിൽ ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുകയാണ്.
Complaint to Congress High command against Shafi Parambil MP
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിൽ എം പിക്കെതിരെയും പടയൊരുക്കം. ആരോപണങ്ങൾ കടുത്തതോടെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. (Complaint to Congress High command against Shafi Parambil MP)

രാഹുലിനെ സംരക്ഷിച്ചത് ഷാഫി ആണെന്നാണ് ആരോപണം. ഹൈക്കമാൻഡിനാണ് പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരിക്കുന്നത്. പരാതികൾ അറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ല എന്നും, രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം, ഷാഫി പറമ്പിൽ ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുകയാണ്. ഉച്ചയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്. അദ്ദേഹം എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.

Related Stories

No stories found.
Times Kerala
timeskerala.com