
പാലക്കാട്: നെന്മാറയിൽ 16കാരനെ പോലീസ് മർദിച്ചെന്ന പരാതിയിൽ എസ്ഐയെ സംരക്ഷിച്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ആലത്തൂർ ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. കഞ്ചാവ് വിൽപ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ്ഐ എത്തിയതെന്നും വിദ്യാർഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണ് നടത്തിയതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
നെന്മാറ ആൾവാശേരി സ്വദേശിയാണ് നെന്മാറ എസ്ഐ രാജേഷ് മർദിച്ചെന്ന് ആരോപിച്ച് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മർദ്ദിച്ചുവെന്നാണ് പരാതി. തലയ്ക്ക് അടിയേറ്റെന്നാണ് കുട്ടിയുടെ പരാതി.