കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി | Missing Case

മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ(29) കാണാതായത്.
missing case
Updated on

കണ്ണൂർ : കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് ഇവരുടെ മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകി.

അതേസമയം, ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയകായി സംശയക്കുന്നുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതൽ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐ‍‍ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com