
പാലക്കാട്: കുമരംപുത്തൂർ വട്ടമ്പലത്ത് വന്യമൃഗ ആക്രമണത്തിൽ 5 ആടുകൾ ചത്തു(attack). വട്ടമ്പലം പാലാത്ത് ദേവസ്യാച്ചന്റെ 5 ആടുകളെയാണ് അജ്ഞാതനായ വന്യ ജീവി കിടിച്ചു കൊന്നത്. ശേഷം ആടുകളുടെ ശവശരീരം ഭക്ഷിച്ച നിലയിലാണുള്ളത്.
ബുധനാഴ്ച രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. അതേസമയം ആടുകളെ ആക്രമിച്ചത്ത് തെരുവ് നായകൾ ആകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്.