പത്തനംതിട്ട : തനിക്ക് സി പി എം നേതാക്കളുടെ ഭീഷണി മൂലം ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി നൽകി പഞ്ചായത്ത് സെക്രട്ടറി ഇൻ - ചാർജ്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. (Complaint on CPM threatening )
ഇതിൽ പറയുന്നത് മുൻ എം എൽ എ കെ സി രാജഗോപാൽ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ്. ഭീഷണി ആരംഭിച്ചത് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച വിവരാവകാശ അപേക്ഷ വന്നതിന് പിന്നാലെ ആണെന്നും അദ്ദേഹം പറയുന്നു. പോലീസ് സംരക്ഷണം വേണമെന്നാണ് ഷാജിയുടെ ആവശ്യം.