
തിരുവനന്തപുരം : വനിതാ എസ് ഐമാർ മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തി. ഇവർ പരാതി നൽകിയത് ഡി ഐ ജി അജിതാ ബീഗത്തിനാണ്. രണ്ടു വനിതാ എസ് ഐമാരാണ് എസ് പിക്കെതിരെ പരാതി നൽകിയത്. (Complaint of Misconduct against SP by Women SIs)
മോശം പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് ഇതിൽ പറയുന്നത്. ഇത് തലസ്ഥാനത്തുള്ള ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണ്. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ അദ്ദേഹം സന്ദേശമയച്ചുവെന്നാണ് പരാതി.
സംഭവത്തിൽ അതീവ രഹസ്യമായി അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയെടുത്തു. ഇവർ പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. പരാതി ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞുവെന്നാണ് വിവരം.