നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതി ; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ |Rahul easwar

സാമുഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരുന്നു.
rahul eswar
Published on

കൊച്ചി: നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തി പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. നടിയുടെ പരാതിയിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം.

സാമുഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി നടി റിനി ആൻ ജോർജ് ഖ്യമന്ത്രിക്കും സൈബർ പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ അലക്സ് കെ ജോൺ മുഖേന രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

സമൂഹമാധ്യമങ്ങൾ വഴി തനിക്കെതിരായി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി.

Related Stories

No stories found.
Times Kerala
timeskerala.com