കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി ; അന്വേഷണം ആരംഭിച്ച് പോലീസ് |Kidnapped case

പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് തട്ടികൊണ്ടുപോയത്.
kidnapped case
Published on

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെ(21)യാണ് ഒരുകൂട്ടം ആളുകൾ പിടിച്ചുകൊണ്ട് പോയത്.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു.അനൂസ് റോഷന്‍ വിദ്യാര്‍ഥിയാണ്.

പ്രതികള്‍ എത്തിയ KL 65 L 8306 നമ്പറിലുള്ള കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായ തർക്കങ്ങളെ തുടർന്നാണ് അജ്മലിന്റെ സഹോദരനായ അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com