
പയ്യന്നൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ 13കാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. ഒരാള്‍ കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് കിട്ടി.
ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കുന്നു.
രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.