വിദ്യാർത്ഥിനികളോട് മോശമായി പെരുമാറി ; കാര്യവട്ടം ക്യാമ്പസിലെ അധ്യാപകനെതിരെ പരാതി |karyavattom campus

ഫിലോസഫി അധ്യാപകനായ ജോൺസനെതിരെയാണ് പരാതി നൽകിയത് .
karyavattom campus
Published on

തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ. പിജി ഫിലോസഫി വിദ്യാർത്ഥികളുടേതാണ് പരാതിയുമായി രംഗത്തെത്തിയത്. ഫിലോസഫി അധ്യാപകനായ ജോൺസനെ തിരെയാണ് പിജി വിദ്യാർഥികൾ ഒന്നടക്കം പരാതിയുമായി രംഗത്തെത്തിയത്.

അധ്യാപകൻ ക്ലാസ്സിൽ പെൺകുട്ടികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നു ജാതി വിളിച്ച് അധിക്ഷേപിക്കും. പെൺകുട്ടികളുടെ മുഖത്ത് അടിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു.

വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നതാണ് അധ്യാപകന്റെ രീതി.വി സിക്കും രജിസ്ട്രാർക്കുമടക്കം വിദ്യാർഥികൾ പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.പൂർവ്വ വിദ്യാർത്ഥികളും ജോൺസനെതിരെ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com