പി വി അൻവർ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി ; കെഎഫ്സിയിൽ വിജിലൻസ് റെയ്ഡ് |P V Anvar

തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.
P V ANVAR
Published on

മലപ്പുറം : മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റൈഡ്. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

2015 ൽ കെ എഫ് സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പി വി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് വിജിലൻസിന്റെ പരിശോധന.

ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അൻവര്‍, അൻവറിൻ്റെ അടുപ്പക്കാരൻ സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസിൽ നാലാം പ്രതിയാണ് അൻവർ.

Related Stories

No stories found.
Times Kerala
timeskerala.com