നഗരസഭാധ്യക്ഷയെ സമൂഹമാധ്യങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി പരാതി

മുൻസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ, ബ്ലോഗർ പാണാലി ജുനൈസ്
മുൻസിപ്പൽ ചെയർപേഴ്സൺ നിത ശഹീർ, ബ്ലോഗർ പാണാലി ജുനൈസ്
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

മലപ്പുറം : കൊണ്ടോട്ടി നഗരസഭാധ്യക്ഷയെ സമൂഹമാധ്യങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ദേശീയപാതയിൽ കൊണ്ടോട്ടി ഭാഗത്തെ തകർച്ച സംബന്ധിച്ചു സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വീഡിയോയിലാണ് നഗരസഭാ അധ്യക്ഷയെ അപകീർത്തിപ്പെടുത്തിയതായും സ്ത്രീത്വത്തെ അപമാനിച്ചതായും പരാതി ഉയർന്നത്. പാണാളി ജുനൈസ് എന്നയാൾക്കെതിരെ വനിതാ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി നഗരസഭാധ്യക്ഷ നിത ഷഹീർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ കൊണ്ടോട്ടി 17 ൽ ദേശീയപാതയിലെ വെള്ളകെട്ടുമായി ബദ്ധപ്പെട്ട് കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ നിത ഷഹീറിനെയും MLA യെയും മറ്റും വിമർശിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അദ്ധ്യക്ഷ കൂടിയാണ് നിത ഷഹീർ താനുമായോ ഔദ്യോഗിക ഉത്തരവാദിത്തവുമായോ ബന്ധമില്ലാത്ത ദേശീയപാതയുടെ പരിധിയിലുള്ള റോഡിന്റെ ശോച്യാവസ്‌ഥ ചൂണ്ടിക്കാട്ടി തയാറാക്കിയ വീഡിയോയിൽ സ്ത്രീ വിരുദ്ധതയും ബോഡി ഷെയ്‌മിങ്ങും ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നല്ല രീതിയിലുള്ള വിമർശനത്തെ സ്വീകരിക്കുന്നതായും സ്ത്രീകൾക്കെതിരെയുള്ള വിമർശനങ്ങൾ സഭ്യമായ ഭാഷയിൽ ആകണമെന്നും നിത ഷഹീർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com