
മലപ്പുറം : ദേശീയ പാത ശോചാവസ്ഥയിൽ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ച് അപമാനിച്ചെന്ന് കാട്ടി വ്‌ളോഗർക്കെതിരെ പരാതി നൽകി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ. (Complaint against Vlogger)
പോലീസിലും വനിതാ കമ്മീഷനിലും വ്ളോഗർ പാണാളി ജുനൈസിനെതിരെ പരാതി നൽകിയത് നിത ഷഹീറാണ്. സ്ത്രീത്വത്തെ അപമാനിച്ചതായും പരാതിയിൽ പറയുന്നു.