
തൃശൂർ : ബി ജെ പി നേതാവും നടനും തൃശൂർ എം പിയുമായ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം. ഇത് ഫയലിൽ സ്വീകരിച്ചതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. (Complaint against Suresh Gopi)
അന്വേഷണച്ചുമതല തൃശൂർ എ സി പിക്കാണ്. വിഷയത്തിൽ നിയമോപദേശം തേടും. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ടി എൻ പ്രതാപൻ ആണ് പരാതി നൽകിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്നാണ് പരാതിയിൽ പറയുന്നത്.
സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരൻ ആണെന്നും വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂരിൽ വോട്ട് ചേർത്തതെന്നും പരാതിയിൽ ആരോപിക്കുന്നു. വോട്ട് ചേർത്തത് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ്