Suresh Gopi : 'ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധം': സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി ടി എൻ പ്രതാപൻ

സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരൻ ആണെന്നും വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂരിൽ വോട്ട് ചേർത്തതെന്നും പരാതിയിൽ ആരോപിക്കുന്നു.
Suresh Gopi : 'ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധം': സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി ടി എൻ പ്രതാപൻ
Published on

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി എൻ പ്രതാപൻ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്നാണ് പരാതിയിൽ പറയുന്നത്. (Complaint against Suresh Gopi)

സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസക്കാരൻ ആണെന്നും വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂരിൽ വോട്ട് ചേർത്തതെന്നും പരാതിയിൽ ആരോപിക്കുന്നു.

വോട്ട് ചേർത്തത് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com