
തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ നൽകിയ പുലിപ്പല്ല് മാലയെക്കുറിച്ചുള്ള പരാതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകി പരാതിക്കാരൻ. (Complaint against Suresh Gopi)
പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയാണ് മുഹമ്മദ് ഹാഷിം മൊഴി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാവിലെ 11ന് ഇവിടെയെത്തിയ ഇയാൾ, 12.30ന് മടങ്ങി.