
തൃശൂർ : നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയിൽ ഇതുവരെയും ഒരു മറുപടിയും ലഭിച്ചില്ലെന്ന് പറഞ്ഞ് കെ എസ് യു നേതാവ് മുഹമ്മദ് ഹാഷിം. (Complaint against Suresh Gopi)
അദ്ദേഹം മാല ധരിച്ചത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും, ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ എസ് യു നേതാവ് ആവശ്യപ്പെട്ടു.
ഇത് 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിൻ്റെ ലംഘനമാണെന്നും, എല്ലാ പൗരന്മാർക്കും നിയമം ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.