School : ബസ് ഫീസ് അടയ്ക്കാത്ത UKG വിദ്യാർത്ഥിയെ ഇറക്കി വിട്ടു : മലപ്പുറത്തെ സ്‌കൂളിനെതിരെ പരാതി

വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്.
School : ബസ് ഫീസ് അടയ്ക്കാത്ത UKG വിദ്യാർത്ഥിയെ ഇറക്കി വിട്ടു : മലപ്പുറത്തെ സ്‌കൂളിനെതിരെ പരാതി
Published on

മലപ്പുറം : ബസ് ഫീസ് അടയ്ക്കാൻ വൈകിയ വൈകിയ യു കെ ജി വിദ്യാർത്ഥിയെ ഇറക്കിവിട്ടതായി പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ക്രൂരത കാട്ടിയത്. 5 വയസുകാരനെ സ്‌കൂൾ വാഹനത്തിൽ കയറ്റരുത് എന്ന് ഇവർ നിർദേശം നൽകുകയായിരുന്നു. (Complaint against school in Malappuram)

തുടർന്ന് കുട്ടിയെ വഴിയിൽ വിട്ട് ബസ് പോയി. രക്ഷിതാക്കളെ പോലും അറിയിക്കാതെ ആയിരുന്നു ഈ ക്രൂരത. ആയിരം രൂപ അടയ്ക്കാൻ വൈകിയിരുന്നു.

പരാതിയുമായി സ്‌കൂളിൽ എത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി എന്നാണ് വിവരം. വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com