തിരുവനന്തപുരം: കോൺഗ്രസിലെ പ്രതമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടാൻ പോലീസ്. (Complaint against Rahul Mamkootathil MLA )
നടപടി ഹേമ കിമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ എടുത്ത കേസുകൾ അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലാണ്. പരാതിയുമായി ഇരകൾ മുന്നോട്ടില്ല എങ്കിൽ കേസ് അവസാനിപ്പിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പരാതി നൽകിയ എച്ച് ഹഫീസിൻ്റെ മൊഴി ഇന്ന് വൈകുന്നേരം 3ന് രേഖപ്പെടുത്തും. രാഹുലിൽ നിന്നും തൃപ്തികരമായ മറുപടി ഉണ്ടായിട്ടില്ല എന്നാണ് കോൺഗ്രസ്‌നേതൃത്വം അറിയിച്ചത്.