തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെയുള്ള നിർബന്ധിത ഗർഭഛിദ്ര പരാതിയിൽ തിടുക്കത്തിൽ നടപടി വേണ്ടെന്ന് പോലീസ് തീരുമാനം. ഉടനടി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.(Complaint against Rahul Mamkootathil )
പരാതി മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും, പരാതിക്കാരൻ തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ല എന്നും പോലീസ് വിലയിരുത്തി. ഇത്തരത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് നിയമോപദേശം.
ഇര പരാതിയുമായി സമീപിച്ചാൽ മാത്രം തുടർനടപടി സ്വീകരിക്കും. രാഹുലിനെതിരെ പരാതി നൽകിയത് സിപിഎം അനുഭാവിയായ അഭിഭാഷകൻ ഷിന്‍റോ സെബാസ്റ്റ്യനാണ്.
അതേസമയം രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. അതിൻ്റെ ആവശ്യമില്ല എന്നാണ് വിലയിരുത്തൽ. ആരോപണങ്ങൾ അന്വേഷിക്കാനായി സമിതിയെ നിയോഗിക്കും. യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷന് വേണ്ടിയുള്ള പിടിവലിയും നടക്കുന്നുണ്ട്.