
ചാവക്കാട്: പാലയൂർ സെൻ്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയതായി പരാതി. രാത്രി ഒൻപതിന് പള്ളിയങ്കണത്തിൽ തുടങ്ങാനിരുന്ന കരോൾ ഗാനം പാടാൻ പോലീസ് അനുവദിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.(Complaint against police in Thrissur )
ചാവക്കാട് എസ് ഐ വിജിത്ത് ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് അധികൃതരെ അറിയിച്ചു. പള്ളിമുറ്റത്തെ വേദിയിലെ നക്ഷത്രങ്ങളടക്കം തൂക്കിയെറിയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ പറയുന്നു.
എസ് ഐയോട് സംസാരിക്കാനായി സുരേഷ് ഗോപി എം പി ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ ഇരുന്നെന്നാണ് വിവരം.