ഓഫർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ പരാതി പിൻവലിച്ചു | Offer Fraud Case

ഓഫർ തട്ടിപ്പ് കേസിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ പരാതി പിൻവലിച്ചു | Offer Fraud Case
Published on

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരിച്ച് നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന കാട്ടി 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയെന്നും എന്നാൽ 40 ദിവസം പിന്നിട്ടിട്ടും ലാപ്ടോപ്പ് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പുലാമന്തോള്‍ സ്വദേശി പരാതി നൽകിയത്. പരാതിയില്‍ എംഎൽയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മുദ്ര ഫൗണ്ടേഷന്‍ പണം തിരികെ നൽകിയതോടെ പരാതിക്കാരി പരാതി പിന്‍വലിച്ചു.

അതേസമയം, കേസ് പിൻവലിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ പൊലീസ് തേടുന്നുണ്ട്. ഇതേപ്പറ്റി പെരിന്തൽമണ്ണ പൊലീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ഉപദേശം തേടിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാവും കേസ് അവസാനിപ്പിക്കുന്നതിൽ തിരുമാനമുണ്ടാവുക.

Related Stories

No stories found.
Times Kerala
timeskerala.com