
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. (Complaint against Kozhikode medical college)
സുരേഷിൻ്റെ മകൾ അശ്വതയാണ് മരിച്ചത്. ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ന്യുമോണിയ ബാധിച്ച കുട്ടിയെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
എന്നാൽ, ഭിന്നശേഷിക്കാരിയായ ഒരു കുട്ടിക്ക് ലഭിക്കേണ്ട ഒരു പരിഗണനയും ഇവിടെ നിന്ന് കിട്ടിയില്ല എന്നാണ് ഇവർ പറയുന്നത്.