പാലക്കാട് : സി പി എം നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി മുൻ എസ് എഫ് ഐ നേതാവ്. മണ്ണാർക്കാട് നഗരത്തിലൂടെ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയതിനാണ് പരാതി. (Complaint against CPM leaders )
സി പി എം ജില്ലാ കമ്മിറ്റി അംഗം ആർഷോ, മണ്ണാർക്കാട് ഏരിയ സെക്രട്ടറി നാരായണൻകുട്ടി, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീരാജ്, സി പി എം ലോക്കൽ സെക്രട്ടറി മൻസൂർ എന്നിവരടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ഷാനിഫ് കെയുടെ പരാതിയിൽ പറയുന്നത് കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാണ്.