തിരുവനന്തപുരം : പട്ടികജാതിക്കാർക്കെതിരെ ഫിലിം കോൺക്ലേവ് സമാപനച്ചടങ്ങിൽ വിവാദ പരാമർശം നടത്തിയ അടൂർ ഗോപാലകൃഷ്ണനെതിരെ പരാതി. മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത് സാമൂഹിക പ്രവർത്തകനായ ദിനു വെയിൽ ആണ്. (Complaint against Adoor Gopalakrishnan)
എസ് സി - എസ് ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടത്തിയ പരാമർശങ്ങൾ എസ് സി- എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്നാണ് പരാതിയിൽ പറയുന്നത്. അടൂർ പറഞ്ഞത് പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനം നൽകണമെന്നായിരുന്നു.
വെറുതെ പണം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നരക്കോടി നൽകിയത് വളരെ കൂടുതൽ ആണെന്നും, സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ ചൂണ്ടിക്കാട്ടി.