പത്തനംതിട്ട :ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിനെതിരെ പൊലീസിന് പരാതി നൽകി പന്തളം രാജ കുടുംബാംഗം. പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് പരാതി. (Complaint about Ayyappa Sangamam)
ഇത് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്തയ്ക്ക് എതിരെയാണ്. പരാതിക്കാരൻ എ.ആർ. പ്രദീപ് വർമ്മയാണ്. ഇതിൽ പറയുന്നത് വാവർ സ്വാമിയെ മുസ്ലിം തീവ്രവാദിയായും ആക്രമണകാരിയായും ചിത്രീകരിച്ചുവെന്നാണ്.