'കരഞ്ഞു കാലു പിടിച്ചിട്ടും ബലാത്സംഗം ചെയ്തു': രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി | Rahul Mamkootathil

മൊഴിയും ഡിജിറ്റൽ തെളിവുകളും ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചു
Complainant recorded statement in the case against Rahul Mamkootathil
Updated on

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാനായി കരഞ്ഞ് കാലുപിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ഞെട്ടിക്കുന്ന മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും, പേടി കാരണമാണ് ഇത്രയും നാൾ സംഭവം പുറത്തുപറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.(Complainant recorded statement in the case against Rahul Mamkootathil)

എസ്.പി. പൂങ്കുഴലിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചു. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

രാഹുലിനെതിരായ ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com