Commercial LPG prices reduced by Rs 4 per cylinder

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വിലയിൽ കുറവ് : സിലിണ്ടറിന് 4 രൂപ കുറച്ചു | LPG

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
Published on

കൊച്ചി : ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 4 രൂപയാണ് കുറച്ചത്. വില കുറച്ചതോടെ, 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറിൻ്റെ പുതിയ വില 1599 രൂപയായി.(Commercial LPG prices reduced by Rs 4 per cylinder)

രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തിക്കൊണ്ട് ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽ.പി.ജി. വില പരിഷ്കരിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു.

അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ ഇത്തവണ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Times Kerala
timeskerala.com