മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്‌സ്യൽ അപ്രന്റീസിന് അവസരം; വാക്-ഇൻ-ഇൻ്റർവ്യൂ 29-ന് | Job opportunity

മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്‌സ്യൽ അപ്രന്റീസിന് അവസരം; വാക്-ഇൻ-ഇൻ്റർവ്യൂ 29-ന് | Job opportunity
Published on

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ കൊമേഴ്‌സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തെ പരിശീലന കാലയളവിലേക്കാണ് വാക്ക്-ഇൻ-ഇൻ്റർവ്യൂ മുഖേന നിയമനം നടത്തുന്നത്

അംഗീകൃത സർവ്വകലാശാല ബിരുദവും അതിനോടൊപ്പം ഡി.സി.എ./പി.ജി.ഡി.സി.എ./വേഡ് പ്രൊസസിംഗ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിൽ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 19- 30 വയസാണ് പ്രായപരിധി.

ഒന്നാം വർഷം: 10,000 രൂപയും രണ്ടാം വർഷം: 11,000 രൂപയും മൂന്നാം വർഷം: 12,000 രൂപയും ഹോണറേറിയം ആയി ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് ഹാജരാകേണ്ടത്.

മുൻപ് ബോർഡിൽ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർ വീണ്ടും ഹാജരാകേണ്ടതില്ല.

വിലാസം- കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, 3-ാം നില, മജസ്റ്റിക് സ്ക്വയർ ബിൽഡിംഗ്, പറവട്ടാനി, ഒല്ലൂക്കര പി.ഒ., തൃശൂർ 680655. ഫോൺ- 0487 2374939, 9446978751. വെബ്സൈറ്റ്- www.kspcb.kerala.gov.in.

Related Stories

No stories found.
Times Kerala
timeskerala.com