ഉച്ചഭക്ഷണത്തിന് സർക്കാർ സ്‌കൂളിലേക്ക് വരൂ ; കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി |v sivankutty

നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശത്തിന് മറുപടിയായി മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
minister v shivankutty
Published on

തിരുവനന്തപുരം : നടന്‍ കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണം കഴിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് മികച്ച ഭക്ഷണം നല്‍കേണ്ടതെന്ന നടന്റെ പരാമര്‍ശത്തിന് മറുപടിയായി മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം.......

‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍’

ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.

എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.

കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.

Related Stories

No stories found.
Times Kerala
timeskerala.com